
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,500 രൂപയാണ് വില. ഇന്നലെയാണ് ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയായത്. അതേസമയം വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 65.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 527.20 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 659 രൂപയും ഒരു കിലോഗ്രാമിന് 65,900 രൂപയുമാണ് വില.
ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 66,000 രൂപയായിരുന്നു വില. ജനുവരി ആറിന് 35960 രൂപയായിരുന്ന സ്വര്‍ണവില ഏഴിന് 35680 രൂപയായി. രണ്ട് ദിവസം ഇതേ വില തുടര്‍ന്നതിനു ശേഷം ജനുവരി പത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി. പവന് 35,600 രൂപയായിരുന്നു അന്ന് വില. ഇന്നലെ വീണ്ടും പവന് 160 രൂപ വര്‍ധിച്ച് 35,760 രൂപയായി.