
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവന്‍ 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇന്ന് 200 രൂപയുടെ കുറവുണ്ടായി.
ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് 75 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ ബോര്‍ഡ് റേറ്റ് റെക്കോര്‍ഡ് 2020 ഓഗസ്റ്റ് ഏഴിനാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് അന്ന് ഗ്രാമിന് 5250 രൂപയായിരുന്നു വില. പവന് 42000 രൂപയായിരുന്നു അന്നത്തെ വില.