ഇടിവിന് ശേഷം കുതിച്ചുകയറി സ്വര്‍ണ വില

February 15, 2022 |
|
News

                  ഇടിവിന് ശേഷം കുതിച്ചുകയറി സ്വര്‍ണ വില

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട സ്വര്‍ണ വില വീണ്ടും തിരിച്ചുകയറി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,440 രൂപ. ഗ്രാമിന് 50 രൂപ കൂടി 4680ല്‍ എത്തി. ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. തുടര്‍ന്ന് ഇന്നലെ 400 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു. ഏതാനും ദിവസമായി സ്വര്‍ണ വില വര്‍ധനയാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 12 ദിവസത്തിനിടെ 1500 രൂപയാണ് വര്‍ധിച്ചത്.ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

Related Articles

© 2025 Financial Views. All Rights Reserved