
കൊച്ചി: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണ വില ഇന്ന് താഴ്ന്നു. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,960 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച പവന് 800 രൂപയാണ് കുത്തനെ കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തിയിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയായിരുന്നു ഇത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. തുടര്‍ന്ന് വില കുറയുകയും തിരിച്ചുകയറുകയും ചെയ്ത സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.