
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. പവന് 120 രൂപ വര്‍ദ്ധിച്ച് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയായ പവന് 35120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഈ വിലയ്ക്ക് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ജൂണ്‍ 11നാണ് ഇതേ വിലയ്ക്ക് മുമ്പ് വ്യാപാരം നടന്നിട്ടുള്ളത്. ഗ്രാമിന് 4390 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ നാല് ദിവസമായി പവന് 35000 രൂപയായിരുന്നു സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ 6,7.8 തീയതികളില്‍ രേഖപ്പെടുത്തിയ 34160 രൂപയാണ്.
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ ഫ്യൂച്ചര്‍ വില 0.5 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 47,345 രൂപയിലെത്തി. ഇന്നലെ സ്വര്‍ണ വില 600 രൂപ ഉയര്‍ന്നിരുന്നു. വെള്ളി വില കിലോയ്ക്ക് 0.8 ശതമാനം ഇടിഞ്ഞ് 47,950 രൂപയിലെത്തി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളാണ് നിലവില്‍ സ്വര്‍ണ്ണ വ്യാപാരികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമായി ആളുകള്‍ സ്വര്‍ണത്തെ കണക്കാക്കാറുണ്ട്.
ആഗോള വിപണികളില്‍ കൊറോണ വൈറസ് കേസുകളെക്കുറിച്ചുള്ള ആശങ്കകളും ഭൗമരാഷ്ട്രീയ ആശങ്കകളും കൊറോണ വൈറസ് മരുന്നിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നികത്തുകയും ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവയില്‍ നിന്നുള്ള പുതിയ ഉത്തേജനത്തിന്റെ സാധ്യതകളും സുരക്ഷിത നിക്ഷേപ താവളമായ സ്വര്‍ണത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,727.22 ഡോളറാണ്. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില 0.4 ശതമാനം ഉയര്‍ന്ന് 17.46 ഡോളറിലെത്തി. പ്ലാറ്റിനം മാറ്റമില്ലാതെ 820.04 ഡോളറില്‍ തുടരുന്നു.
കൊവിഡ്-19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ആദ്യത്തെ മരുന്നായി ഡെക്‌സമെതസോണ്‍ മാറിയെന്നും കൊറോണ വൈറസ് മഹാമാരിയിലെ ഒരു പ്രധാന വഴിത്തിരിവാണിതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് തിങ്കളാഴ്ച കോര്‍പ്പറേറ്റ് ബോണ്ട് വാങ്ങല്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതിനെത്തുടര്‍ന്ന് ആഗോള റിസ്‌ക് വികാരം മെച്ചപ്പെട്ടു, എന്നാല്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും അതിനെ നികത്തിയതായി വിശകലന വിദഗ്ധര്‍ പറയുന്നു.
പ്രതീക്ഷിച്ചതിലും മികച്ച യുഎസ് സാമ്പത്തിക ഡാറ്റയ്ക്ക് ശേഷം യുഎസ് ഡോളര്‍ ഇന്ന് ശക്തമായി. മെയ് മാസത്തില്‍ യുഎസ് റീട്ടെയില്‍ വില്‍പ്പന റെക്കോര്‍ഡ് 17.7 ശതമാനം ഉയര്‍ന്നു. ഇന്ത്യയിലെ സ്വര്‍ണ്ണ വിലകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ആഗോള നിരക്കുകളും യുഎസ് ഡോളര്‍ രൂപ വിനിമയ നിരക്കുമാണ്.