
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 36,640 രൂപയായി. 40 രൂപ കുറഞ്ഞ് ഗ്രാമിന് 4,580 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു, 3785 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.
ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്‌ന്നെങ്കിലും ചൊവ്വാഴ്ച വീണ്ടും സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ഇന്നലെയും ഇന്നും വില താഴുന്ന പ്രവണതയാണ് പ്രകടിപ്പിച്ചത്. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വിദ്ഗധര്‍ വിലയിരുത്തുന്നു.