സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം; പവന് 37,960 രൂപയായി

March 17, 2022 |
|
News

                  സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം; പവന് 37,960 രൂപയായി

കൊച്ചി: ഒരാഴ്ചക്കിടെ 2500 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്നതാണ് പിന്നീട് കണ്ടത്.

ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 38,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved