
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,812.36 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസര്‍വ് ഭാവിയില്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വര്‍ണ വിലയെ ബാധിച്ചത്.