സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 35,360 രൂപ

August 17, 2021 |
|
News

                  സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 35,360 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. പവന് 160 രൂപ വര്‍ധിച്ച് 35,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 680 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved