സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്നത്തെ നിരക്ക് അറിയാം

February 18, 2022 |
|
News

                  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്‍ണവില ഇന്ന് 400 രൂപ വര്‍ധിച്ച് 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഉക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പ്പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്ന്ന സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും വില താഴുന്നതാണ് ദൃശ്യമായത്. ഉക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതും അമേരിക്കയിലെ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved