മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം

January 19, 2022 |
|
News

                  മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം

കൊച്ചി: തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയത്. പിന്നീട് രണ്ടു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില അതിന് ശേഷമുള്ള അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഓഹരി  വിപണികളിലെ ചലനങ്ങളുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved