
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയാണ് ഇന്നുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37040 രൂപയായി. കഴിഞ്ഞ ഒരാഴച്ചയ്ക്കിടയില്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണ വില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്.
ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്. മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ ഇന്നലെ അതിന്റെ ഇരട്ടി കുറഞ്ഞു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 66 രൂപയായി. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.