സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വര്‍ണ വില

October 20, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവ്; അറിയാം ഇന്നത്തെ സ്വര്‍ണ വില

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില പവന് 37120 രൂപയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 50,584 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.35 ശതമാനം ഇടിഞ്ഞ് 61,882 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.24 ശതമാനവും വെള്ളി 0.6 ശതമാനവും ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍, യുഎസ് ഡോളറിന്റെ വീണ്ടെടുക്കലും യുഎസ് ഉത്തേജക ചര്‍ച്ചകളിലെ അനിശ്ചിതത്വത്തിനും ഇടയില്‍ കഴിഞ്ഞ രണ്ട് മാസമായി സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. ഇന്ത്യയില്‍ ഓഗസ്റ്റില്‍ സ്വര്‍ണ വില 56,200 രൂപ വരെ ഉയര്‍ന്നിരുന്നു.

ആഗോള വിപണിയിലും ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞു. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 1,903.16 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.3 ശതമാനം ഇടിഞ്ഞ് 24.43 ഡോളറിലെത്തി. പ്ലാറ്റിനവും പല്ലേഡിയവും 0.1 ശതമാനം ഉയര്‍ന്ന് 856.85 ഡോളറിലെത്തി.

Related Articles

© 2024 Financial Views. All Rights Reserved