
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഈ മാസം 12ന് ഒറ്റയടിക്ക് പവന് 800 രൂപ കൂടിയ ശേഷം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ദൃശ്യമാണ്. യുക്രൈന്‍ യുദ്ധ പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ പ്രതീക്ഷ വെക്കുന്നതിനാലാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.