സ്വര്‍ണ വിലയില്‍ ഇടിവ്; നിരക്ക് അറിയാം

July 21, 2021 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവ്; നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. അതേസമയം, 10 വര്‍ഷത്തെ യുഎസ് ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്.ബക്രീദ് പ്രമാണിച്ച് അവധിയായതിനാല്‍ രാജ്യത്തെ കമ്മോഡിറ്റി വിപണി പ്രവര്‍ത്തിക്കുന്നില്ല.

Related Articles

© 2024 Financial Views. All Rights Reserved