
കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടി 34,800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4350 രൂപയായി. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ വര്‍ധന. തിങ്കളാഴ്ച 34,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയായിരുന്നു ഇത്.