
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപ കൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വില 160 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,912.11 ഡോളര്‍ നിലവാരത്തിലാണ്. വിലയില്‍ 0.3 ശതമാനമാണ് വര്‍ധനവുണ്ടായത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണത്തിന് നേട്ടമായത്.
ദേശീയ വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 51,047 നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും ആനുപാതികമായ വര്‍ധനവുണ്ടായിട്ടുണ്ട്.