
സ്വര്‍ണ വില 440 രൂപയോളം ഉയര്‍ന്നിട്ട് ഇന്ന് ഇടിവിലേക്ക്. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4550 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 36400 രൂപയാണ് ഇന്നത്തെ വില. 15 രൂപ ഇന്ന് ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു. ജിഎസ്ടി, പണിക്കൂലി എന്നിവ കണക്കാക്കാതെ ഉള്ളതുകയാണിത്. കഴിഞ്ഞ 5 ദിവസത്തോളം കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപയായിരുന്നു വില.
4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകാതെ തുടര്‍ന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വര്‍ധനവുണ്ടായത്. ശനിയാഴ്ച പവന് 36360 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 3760 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയുമാണ്. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.
റീറ്റെയ്ല്‍ വ്യാപാരവും കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീറ്റെയ്ല്‍ മേഖലയിലെ സെയ്ല്‍സ് വിഭാഗം വ്യക്തമാക്കുന്നു. റീറ്റെയ്ല്‍ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതിനാണ് മുന്‍തൂക്കം ഉണ്ടാകുക.