സ്വര്‍ണ വില ഇടിഞ്ഞു; പവന് 39,200 രൂപ

April 23, 2022 |
|
News

                  സ്വര്‍ണ വില ഇടിഞ്ഞു; പവന് 39,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 39,200 രൂപയില്‍ എത്തി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. 4,900 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയില്‍ എത്തി. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 23 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,932.30 ഡോളറായി.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മഞ്ഞലോഹത്തിനുള്ള ആശ്രിതത്വം ഏറുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടന്നാല്‍ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകും. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 106.65 ഡോളറില്‍ തുടരുകയാണ്.

Read more topics: # Gold Price,

Related Articles

© 2025 Financial Views. All Rights Reserved