തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

May 23, 2022 |
|
News

                  തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,720 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,715 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ധിച്ച് 37,640 രൂപയായിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,853.30 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 113.4 ഡോളറായി.

Related Articles

© 2025 Financial Views. All Rights Reserved