
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,400 രൂപയാണ് വില. ഒരു ഗ്രാമിന് 4425 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,312 രൂപയായിരുന്നു വില. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. വെള്ളിയാഴ്ച പവന് 120 രൂപ ഉയര്‍ന്നിരുന്നു. ബുധനാഴ്ച പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായിരുന്നു വില. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്.
രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പതിയെ സ്വര്‍ണം മുകളിലേക്ക് ഉയരുകയായിരുന്നു. ഇന്ന് ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,788.23 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 1,781.77 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 48,740 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് 13 മുതല്‍ 16 വരെ പവന് 35,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില . ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.