
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,040 രൂപ. ഗ്രാം വില 70 രൂപ കുറഞ്ഞ് 4505ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 36,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ പവന്‍ വില. ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണ വില 35,640ല്‍ എത്തിയിരുന്നു. ഇതാണ് മാസത്തെ കുറഞ്ഞ വില. തുടര്‍ന്ന വര്‍ധന രേഖപ്പെടുത്തിയ വില മാസത്തിന്റെ മധ്യത്തില്‍ 36,920 രൂപ വരെ എത്തിയിരുന്നു.