
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വില എത്തിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 4320 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായി രണ്ട് ദിവസം വര്‍ധിച്ച ശേഷമാണ് ഇന്നലെയും ഇന്നും വില കുറഞ്ഞത്. രണ്ട് ദിവസത്തിനിടെ പവന് 520 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയ ശേഷം സ്വര്‍ണം തിരിച്ചുകയറിയിരുന്നു. അഞ്ച് ദിവസത്തിനിടെ പവന് 800 രൂപയാണ് കുറഞ്ഞത്. പിന്നാലെ വില വീണ്ടും കയറി. എന്നാല്‍ ഇന്നലെ താഴ്ന്ന വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തുകയായിരുന്നു.