സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഗ്രാമിന് 4,710 രൂപയായി

October 24, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി;  ഗ്രാമിന് 4,710 രൂപയായി

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,600 രൂപയും. ഒക്ടോബര്‍ 23ന്, ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും.

അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,901 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വര്‍ണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളില്‍ തുടരുന്നത് വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകര്‍ക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.

Related Articles

© 2024 Financial Views. All Rights Reserved