
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില നേരിയ തോതില്‍ ഉയര്‍ന്നു. പവന് 80 രൂപ കൂടി 37,360 രൂപയും ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4670 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ചയായി മുന്നേറ്റത്തില്‍ തുടര്‍ന്ന ശേഷം ബുധനാഴ്ച ഇടിഞ്ഞ സ്വര്‍ണ വിലയിലാണ് നേരിയ വര്‍ധന രേഖപെടുത്തിയത്.
അതേ സമയം അമേരിക്കയിലും യൂറോപ്പിലും കോവിഡ് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ വില വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കാം എന്ന് വിദഗ്ധര്‍. രാജ്യാന്തര വിപണിയില്‍ 1900 ഡോളര്‍ കടന്നാല്‍ സ്വര്‍ണം അടുത്ത റാലി തുടങ്ങുമെന്ന് കരുതുന്നു.