പവന് വീണ്ടും വിലയിടിഞ്ഞു; 35,000 രൂപയ്ക്ക് താഴെയെത്തി

February 25, 2021 |
|
News

                  പവന് വീണ്ടും വിലയിടിഞ്ഞു; 35,000 രൂപയ്ക്ക് താഴെയെത്തി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്.

ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വര്‍ണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ വിലകുറയുന്നത്.

Related Articles

© 2024 Financial Views. All Rights Reserved