
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 38240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4780 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു.
അടുത്തിടെയുണ്ടായ വിലയിടിവിന് ശേഷം ഇന്ന് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.14 ശതമാനം ഉയര്‍ന്ന് 51,340 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.44 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 65,860 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 750 രൂപ കുറഞ്ഞിരുന്നു. വെള്ളി വില 1,750 രൂപ അല്ലെങ്കില്‍ 2.6 ശതമാനം ഇടിഞ്ഞു.
സ്വര്‍ണവിലയിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപയില്‍ നിന്ന് 5,000 രൂപ കുറയുകയും വെള്ളി റെക്കോര്‍ഡായ 78,000 രൂപയില്‍ നിന്ന് 12,000 രൂപ കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് സെഷനുകളിലെ വിലയിടിവും വര്‍ദ്ധനവും സ്വര്‍ണ വിലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.