
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1732 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് ട്രഷറി നിക്ഷേപത്തിലെ ആദായം ഉയര്‍ന്നുനില്‍ക്കുന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.