കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ്; നിരക്ക് അറിയാം

October 27, 2021 |
|
News

                  കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ്; നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപ. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി. കഴിഞ്ഞ ഏതാനും ദിവസമായി വര്‍ധനയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ ഏറെ ദിവസങ്ങള്‍ക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതല്‍ തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നാലാഴ്ചക്കിടെ ഏകദേശം 1400രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ മുന്നേറ്റം. ആഗോളവിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved