
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4475. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 120 രൂപയാണ് ഇന്നലെ കൂടിയത്. ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.