
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 35,640ലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ ഉയര്‍ന്ന് 4455 രൂപയായി. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇന്നലെ സ്വര്‍ണത്തിന്റെ വില പവന് 160 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 280 രൂപയാണ് പവന്‍ വിലയില്‍ വര്‍ധനയുണ്ടായത്.