
കൊച്ചി: ആഴ്ചകളോളം മുന്നേറി ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. 35,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്.
കഴിഞ്ഞദിവസം 36,040 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്നലെ സ്വര്‍ണവില 240 രൂപ കുറയുകയായിരുന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില ഉയരാന്‍ കാരണം.