
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,280 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4535 ആയി. കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. 36,360 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. തുടര്‍ന്നാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.