സ്വര്‍ണ വില വീണ്ടും താഴോട്ട്; മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍

March 30, 2021 |
|
News

                  സ്വര്‍ണ വില വീണ്ടും താഴോട്ട്; മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില വീണ്ടും താഴോട്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് സ്വര്‍ണം ഇന്നെത്തി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ചൊവാഴ്ച്ച സ്വര്‍ണവില പവന് 33,080 രൂപയും ഗ്രാമിന് 4,135 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്).

മാര്‍ച്ച് മാസം ഇതുവരെ പവന് 1,360 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 63.90 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 511.20 രൂപ.

രാജ്യാന്തര വിപണിയിലെ സംഭവവികാസങ്ങള്‍ മാനിച്ച് ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍ കുറഞ്ഞിട്ടുണ്ട്. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,538 രൂപയിലേക്ക് കൂപ്പുകുത്തി. വിലയിടിവ് 0.4 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. വെള്ളി നിരക്കിലും വീഴ്ച്ച ദൃശ്യം. വെള്ളിയുടെ കിലോ നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 63,985 രൂപയിലേക്ക് ചുരുങ്ങി. തിങ്കളാഴ്ച്ച സ്വര്‍ണം 0.8 ശതമാനവും വെള്ളി 1 ശതമാനവും വീതം തകര്‍ച്ച നേരിട്ടിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved