
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു, സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4690 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ ഏറ്റവും ഉയര്‍ന്ന വില നവംബര്‍ 9ന് രേഖപ്പെടുത്തിയ 38880 രൂപയാണ്.
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 0.11 ശതമാനം ഉയര്‍ന്ന് 50,029 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചേഴ്‌സ് 0.3 ശതമാനം ഉയര്‍ന്ന് 61690 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 0.7 ശതമാനം അഥവാ 350 രൂപ കുറഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,000 രൂപ അല്ലെങ്കില്‍ 1.63 ശതമാനം കുറഞ്ഞിരുന്നു.
യുഎസിലെ കൂടുതല്‍ ഉത്തേജക നടപടികളെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനില്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഇന്ന് താഴ്ന്നു. സ്‌പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഇടിഞ്ഞ് 1,863.21 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 24.06 ഡോളറിലെത്തി. പ്ലാറ്റിനം വില 0.2 ശതമാനം ഇടിഞ്ഞ് 949.88 ഡോളറിലെത്തി.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ ഹോള്‍ഡിംഗ്‌സ് വ്യാഴാഴ്ച 0.14 ശതമാനം ഇടിഞ്ഞ് 1,217.25 ടണ്ണായി. കൊവിഡ് -19 വര്‍ദ്ധനവിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന് അപകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും 20 രാജ്യങ്ങളുടെ ഗ്രൂപ്പും മുന്നറിയിപ്പ് നല്‍കിയതും സ്വര്‍ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
കൊവിഡ് വാക്‌സിനിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം മഞ്ഞ ലോഹത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 1200 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിലയില്‍ ഇപ്പോള്‍ 6,000 രൂപയുടെ കുറവുണ്ട്.