
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ദ്ധിച്ച് 37600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ കുറവുണ്ട്. കഴിഞ്ഞ മാസം സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കായ പവന് 42000 രൂപ വരെ ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 0.5 ശതമാനം കുറഞ്ഞ് 50,803 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 67,850 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 0.7 ശതമാനം ഉയര്‍ന്ന് മൂന്ന് ദിവസത്തെ ഇടിവിനെ മറികടന്നിരുന്നു. വെള്ളി ഫ്യൂച്ചറുകള്‍ ഇന്നലെ 1.6 ശതമാനം ഉയര്‍ന്നു. സ്വര്‍ണവും വെള്ളിയും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് കുത്തനെ ഇടിഞ്ഞു.
ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 5,000 രൂപയോളം കുറഞ്ഞു. വെള്ളി വില 10 ഗ്രാമിന് 10,000 രൂപയോളം ഇടിഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു. സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഇടിഞ്ഞ് 1,925.68 ഡോളറിലെത്തി. ഡോളര്‍ സൂചിക 0.45 ശതമാനം ഉയര്‍ന്നു. കൊറോണ വൈറസ് കേസുകള്‍ ആഗോളതലത്തില്‍ വര്‍ദ്ധിക്കുകയും യുഎസ്-ചൈന പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.