സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി

August 04, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി

രണ്ട് ദിവസത്തിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍ 40000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വില. ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണ്ണ വിലയില്‍ 12.5 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു. ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണം റെക്കോര്‍ഡ് നേട്ടം തുടരുകയാണ്. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 53,865 രൂപയിലെത്തി. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.18 ശതമാനം ഉയര്‍ന്ന് 65,865 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 0.5 ശതമാനം അഥവാ 267 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോഗ്രാമിന് 1.2 ശതമാനം അല്ലെങ്കില്‍ 800 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 53,845 രൂപയിലെത്തി.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,976.36 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ സെഷനില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. വര്‍ദ്ധിച്ചുവരുന്ന വൈറസ് അണുബാധയെത്തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വ്യാവസായിക ഉപയോഗമുള്ള വെള്ളി ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയര്‍ന്ന് 918.50 ഡോളറിലെത്തി.

പ്രധാന എതിരാളികള്‍ക്കെതിരെ യുഎസ് ഡോളര്‍ കഴിഞ്ഞയാഴ്ച രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ ഡോളര്‍ സൂചിക ഇന്ന് എതിരാളികളോട് 0.1 ശതമാനം ഉയര്‍ന്നു. ആഗോള വിപണികളില്‍, സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ വര്‍ഷം 30% ഉയര്‍ന്നു. നിലവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസുകളില്‍ ഒന്നാണ് സ്വര്‍ണം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള ഉത്തേജക നടപടികളും പലിശനിരക്ക് കുറയ്ക്കലുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള മറ്റൊരു കാരണം. സ്വര്‍ണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഈ വര്‍ഷം ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. കാരണം സ്വര്‍ണം പണപ്പെരുപ്പത്തിനെതിരായ ഒരു കരുതലായാണ് കണക്കാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved