
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും പവന് 38000 രൂപയ്ക്ക് മുകളിലെത്തി. പവന് 120 രൂപ വര്‍ദ്ധിച്ച് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4760 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 38160 രൂപയാണ്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2 ശതമാനം ഉയര്‍ന്ന് 51,571രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 68,405 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 0.7 ശതമാനവും വെള്ളി 0.8 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് 7 ന് സ്വര്‍ണ വില റെക്കോര്‍ഡ് ഉയര്‍ന്ന വിലയായ 56,200 രൂപയിലെത്തിയിരുന്നു.
ആഗോള വിപണിയില്‍, യുഎസിന്റെ തൊഴില്‍ ഡാറ്റയും വര്‍ദ്ധിച്ചുവരുന്ന കേസുകളും സ്വര്‍ണ്ണത്തിന്റെ സുരക്ഷിതമായ നിക്ഷേപം വര്‍ദ്ധിപ്പിച്ചതിനാല്‍ സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. സ്പോട്ട് സ്വര്‍ണം 0.4 ശതമാനം ഉയര്‍ന്ന് 1,951.13 ഡോളറിലെത്തി. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തെ പിന്തുണച്ചു. ഡോളര്‍ സൂചിക 0.1 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.5 ശതമാനം ഇടിഞ്ഞ് 26.97 ഡോളറിലെത്തി. പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 936 ഡോളറിലെത്തി.