കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 36600 രൂപ

July 09, 2020 |
|
News

                  കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 36600 രൂപ

റെക്കോര്‍ഡുകള്‍ മറികടന്ന് കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ചരിത്ര വിലയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ വര്‍ദ്ധിച്ച് 36600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4575 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ വര്‍ദ്ധിച്ച് 36320 രൂപയായിരുന്നു. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.

എംസിഎക്‌സില്‍ ഇന്ത്യയിലെ സ്വര്‍ണ വില ഇന്ന് പുതിയ ഉയരത്തിലെത്തിയിരുന്നു. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഇന്ന് 10 ഗ്രാമിന് 0.05 ശതമാനം ഇടിഞ്ഞ് 49,134 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.09 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 51,427 രൂപയിലെത്തി. എംസിഎക്സില്‍ കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.7 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി 2.2 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 49,348 ഡോളറിലെത്തിയിരുന്നു.

കഴിഞ്ഞ സെഷനില്‍ ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നതിന് ശേഷം ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 1,806 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ ഇത് 1,817.71 ഡോളറായി ഉയര്‍ന്നിരുന്നു. ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ നിലനില്‍പ്പിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് സ്വര്‍ണ വില ഉയരാന്‍ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ ബുധനാഴ്ച 0.27 ശതമാനം ഉയര്‍ന്ന് 1,182.11 ടണ്ണായി. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത താവളമായാണ് കണക്കാക്കുന്നത്. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 846.50 ഡോളറിലെത്തി. വെള്ളി 0.7 ശതമാനം ഇടിഞ്ഞ് 18.64 ഡോളറിലെത്തി.

Related Articles

© 2024 Financial Views. All Rights Reserved