
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സ്വര്‍ണ വില വീണ്ടും പവന് 35000 കടന്നിരിക്കുകയാണ്. പവന് 160 രൂപ വര്‍ദ്ധിച്ച് 35040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4380 രൂപയാണ് വില. സ്വര്‍ണത്തിന്റെ സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്. മെയ് 18നും ഇതേ വിലയ്ക്ക് സ്വര്‍ണ വ്യാപാരം നടന്നിരുന്നു. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില വീണ്ടും കുതിച്ചുയരുകയായിരുന്നു.
ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.09 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 47,180 രൂപയിലെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. എംസിഎക്സില്‍ ജൂലൈ വെള്ളി ഫ്യൂച്ചറുകള്‍ 0.21 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 50,505 രൂപയിലെത്തി. വ്യാവസായിക ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തില്‍ കഴിഞ്ഞ മാസത്തില്‍ വെള്ളി വില 25 ശതമാനം വരെ ഉയര്‍ന്നിരുന്നു.
കൂടുതല്‍ രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് ശേഷം 10 ഗ്രാമിന് 48,000 രൂപ വരെ വില ഉയര്‍ന്നിരുന്ന സ്വര്‍ണ്ണ വില അല്‍പ്പം കുറഞ്ഞിരുന്നു. നിക്ഷേപകരുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫിന്റെ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ തിങ്കളാഴ്ച 0.5 ശതമാനം ഉയര്‍ന്ന് 1,128.40 ടണ്ണായി.
ആഗോള വിപണികളില്‍, കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനാല്‍ സാമ്പത്തിക വീണ്ടെടുക്കലിന്റെ ശുഭാപ്തിവിശ്വാസത്തില്‍ സ്വര്‍ണ്ണ വില കുറയുന്നുണ്ട്. എന്നിരുന്നാലും, ചൈന-യുഎസ് സംഘര്‍ഷങ്ങള്‍, അമേരിക്കയിലെ പ്രതിഷേധം, ദുര്‍ബലമായ ഡോളര്‍ എന്നിവ കാരണം സ്വര്‍ണ്ണ വിലയിലെ നഷ്ടം നികത്തി. സ്പോട്ട് സ്വര്‍ണം 0.1 ശതമാനം ഇടിഞ്ഞ് 1,738.12 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 850.19 ഡോളറിലെത്തി. വെള്ളി 0.5 ശതമാനം ഇടിഞ്ഞ് 18.17 ഡോളറിലെത്തി.
സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവ് ഉപഭോക്തൃ ആവശ്യത്തെ ദുര്‍ബലമാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥകളോട് വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കൊപ്പം, സെന്‍ട്രല്‍ ബാങ്കുകളും സര്‍ക്കാരുകളും ഉത്തേജക നടപടികള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ സ്വര്‍ണ്ണ നിരക്കില്‍ 12.5% ??ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നുണ്ട്.