
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 35840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4480 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ പവന് 36000 രൂപ കടന്ന സ്വര്‍ണ വില ഇന്ന് വീണ്ടും 36000 ന് താഴേയ്ക്ക് പോയി.
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നിരുന്നു. ഒറ്റയടിയ്ക്ക് 360 രൂപ വര്‍ദ്ധിച്ച് പവന് 36160 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഗ്രാമിന് 4520 രൂപയാണ് ഇന്നലത്തെ വില. സ്വര്‍ണ വില പവന് 36000 കടന്നതോടെ ജ്വല്ലറികളിലും മറ്റും സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ സെഷനില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ത്യയിലെ സ്വര്‍ണ വില ഇന്ന് താഴ്ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.16 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 48,188 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണ നിരക്ക് 48,982 രൂപയായിരുന്നു. കഴിഞ്ഞ സെഷനില്‍ 900 രൂപ ഇടിഞ്ഞതിനെത്തുടര്‍ന്ന് എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 0.25 ശതമാനം ഇടിഞ്ഞ് 49,300 രൂപയിലെത്തി.