
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. പവന് 120 രൂപ ഉയര്‍ന്ന് 37760 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4720 രൂപയാണ് വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില പവന് 37120 രൂപയാണ്.
ആഗോള വിപണിയില്‍ ഇടിവുണ്ടായതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യയിലെ ഫ്യൂച്ചര്‍ വിപണിയിലും കുറഞ്ഞു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.45 ശതമാനം ഇടിഞ്ഞ് 51,100 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,847 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വിലയും വെള്ളി വിലയും 0.7 ശതമാനം വീതം ഉയര്‍ന്നിരുന്നു.