
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. പവന് 1,200 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,680 രൂപയും.
നവംബര്‍ ഒമ്പതിന്, ഗ്രാമിന് 4,860 രൂപയായിരുന്നു നിരക്ക്. പവന് 38,880 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്.
അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ഇന്നലെ 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര തലത്തില്‍ കൊവിഡ് അനിശ്ചിതങ്ങള്‍ തുടരുന്നതും, കൊവിഡ് വാക്സിന്‍ വാര്‍ത്തയും, ശക്തമായ വില്പനയും, ഡോളര്‍ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ ഇടയാക്കി.