സ്വര്‍ണവില ഇടിയുന്നു; പവന് 39,200 രൂപ

August 17, 2020 |
|
News

                  സ്വര്‍ണവില ഇടിയുന്നു; പവന് 39,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ കുറഞ്ഞ് 39,480 രൂപയില്‍ നിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയ ശേഷം തുടര്‍ച്ചയായി വില കുറയുകയാണ്.

പവന്റെ ഉയര്‍ന്ന വിലയില്‍ നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിന് ശേഷമുണ്ടായ ഏറ്റവും വലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്.  നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകാന്‍ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസര്‍വിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാല്‍ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക. യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ എന്നിവയെല്ലാം ആഗോള വിപണിയില്‍ അടുത്ത ദിവസങ്ങളിലെ സ്വര്‍ണവിലയെ ബാധിച്ചേക്കാം.

Related Articles

© 2025 Financial Views. All Rights Reserved