സ്വര്‍ണ ആവശ്യകത കുറഞ്ഞു; സ്വര്‍ണ വിലയും കുറഞ്ഞു;കോവിഡ്-19 എന്ന മഹാമാരി സാമ്പത്തിക മേഖലയെ വിഴുങ്ങുന്നു

March 13, 2020 |
|
News

                  സ്വര്‍ണ ആവശ്യകത കുറഞ്ഞു; സ്വര്‍ണ വിലയും കുറഞ്ഞു;കോവിഡ്-19 എന്ന മഹാമാരി സാമ്പത്തിക മേഖലയെ വിഴുങ്ങുന്നു

ന്യൂഡല്‍ഹി: ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പം സ്വര്‍ണവിലയും കൂപ്പുകുത്തി. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി.ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. സ്വര്‍ണത്തിലുള്ള ആവശ്യകതയിലടക്കം ആഗോളതലത്തിലും, ആഭ്യന്തരതലത്തിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  

നിലവില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയലടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് നിലവില്‍.  ഫിബ്രുവരിയില്‍  മാത്രം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍  41 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കൊറോണ വൈറസിന്റെ പ്രത്യാഘാതം മൂലം രാജ്യത്തെ  സ്വര്‍ണ വില വര്‍ധിച്ചതാണ് പ്രധാനമായും സ്വര്‍ണ ഇറക്കുമതി ഇടിയാന്‍ കാരണം.  രാജ്യത്തെ സ്വര്‍ണ ആവശ്യകതയിലടക്കം നിലവില്‍ വലിയ രീതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ലോകത്തിലെ ഏറ്റവും വലിയ  സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഫിബ്രുലരിയില്‍ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണം 46 ടണ്‍ സ്വര്‍ണമാണ്.  

എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 77.64 ടണ്‍ സ്വര്‍ണമാണ്. ഫിബ്രുവരിയില്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ മൂല്യം 2.36 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണത്തെ ഇറക്കുമതിയുടെ മൂല്യം 2.58 ബില്യണ്‍ ഡോളറാണ്.  ഫബ്രുവരിയില്‍ 10 ഗ്രാമിന് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയിരുന്നു. സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്കെത്തിയതാണ് പ്രധാന കാരണം. 10 ഗ്രാമിന് ഫിബ്രുവരിയില്‍ മാത്രം  43,788 രൂപയോളം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മാത്രമല്ല ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതും,  12 ശതമാനം ആയി ഉയര്‍ത്തിയതും വലിയ തരിച്ചടിയായി.   ദുര്‍ബലമായ  വിപണ സാഹചര്യവും മോശം ധനസ്ഥിതിയുമാണ് സ്വര്‍ണ വ്യാപാരത്തിലും വലിയ രീതിയില്‍ പൊള്ളലേറ്റത്.

Related Articles

© 2024 Financial Views. All Rights Reserved