യുഎസ് ഇറാന്‍ സംഘര്‍ഷം; സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു

January 06, 2020 |
|
News

                  യുഎസ് ഇറാന്‍ സംഘര്‍ഷം; സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു

ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ ശക്താമകുമെന്ന ആശങ്കയില്‍ കേരളത്തിലും, രാജ്യത്തെ വിവിധയിടങ്ങളിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നു.  പശ്ചിമേഷ്യയില്‍  രൂപപ്പെട്ട സംഘര്‍ഷം മഞ്ഞ ലോഹമായ സ്വര്‍ണത്തിന് നേട്ടം ഉണ്ടായി. ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ച സ്വര്‍ണത്തിന് നാല് ശതമാന വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധകള്‍ക്കിടയില്‍ സുരക്ഷിമായ നിക്ഷേപമെന്ന നിലയ്ക്കാണ് സ്വര്‍ണത്തെ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗോള സാമ്പത്തിക രംഗത്തും, സ്വര്‍ണ വ്യാപാര രംഗത്തും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

 സ്വര്‍ണ വില ഇന്ന് സംസ്ഥാനത്ത് 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു.  29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്. 

അതേസമയം എംസിഎക്സ് ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയര്‍ന്നു. 918 രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.5 ശതമാനം വര്‍ധിച്ച് 1,579.55 ഡോളറായി. 

Related Articles

© 2025 Financial Views. All Rights Reserved