29,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 320 രൂപ; വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവില വര്‍ധന കണ്ട് ഞെട്ടി മലയാളികള്‍

September 04, 2019 |
|
News

                  29,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്; രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 320 രൂപ; വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവില വര്‍ധന കണ്ട് ഞെട്ടി മലയാളികള്‍

കൊച്ചി: ദിവസം ചെല്ലും തോറും സ്വര്‍ണവില വര്‍ധിച്ച് വരുന്നത് കണ്ട് ഭയക്കുകയാണ് ഏവരും, പ്രത്യേകിച്ച് രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന മലയാളികള്‍. ഇപ്പോള്‍ സ്വര്‍ണവില 29,000 കടന്നിരിക്കുകയാണ്. ബുധനാഴ്ച്ചത്തെ കണക്ക് നോക്കിയാല്‍ 29,120 രൂപയാണ് പവന് വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3640 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്.

ഇതോടെ സ്വര്‍ണം പവന് 30,000 കടക്കുമോ എന്ന ആശങ്കയാണുയരുന്നത്. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വിലയിടിഞ്ഞിരുന്നു.  രണ്ടു ദിവസങ്ങളിലായി പവന് 400 രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയും വൈകിട്ടുമായി 320 രൂപ വര്‍ധിച്ചു.  ഇതിന് പിന്നാലെയാണ് ഇന്നും കനത്ത വില വര്‍ധനയുണ്ടായത്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും, അമേരിക്ക-ചൈന വ്യാപാര യുദ്ധവുമാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്. അതേസമയം, സ്വര്‍ണത്തിന്റെ വില വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കേരളത്തെയാണ്. ചിങ്ങ മാസമായതോടെ കേരളത്തില്‍ വിവാഹ സീസണിന്റെ കാലംകൂടിയായതിനാല്‍ സ്വര്‍ണവില വര്‍ധനവ് ആശങ്കയോടെയാണ് മലയാളികള്‍ നോക്കി കാണുന്നത്.

Related Articles

© 2025 Financial Views. All Rights Reserved