സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഗ്രാമിന് 4,640 രൂപ

October 05, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഗ്രാമിന് 4,640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. പവന് 240 രൂപയും താഴേക്ക് എത്തി. ഗ്രാമിന് 4,640 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,120 രൂപയും.

ഒക്ടോബര്‍ മൂന്നിന്, ഗ്രാമിന് 4,670 രൂപയായിരുന്നു നിരക്ക്. പവന് 37,360 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,891 ഡോളറാണ് നിലവിലെ നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

ദേശീയ വിപണിയിലും വിലയില്‍ തിരുത്തിലുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപ നിലവാരത്തിലാണ്. 0.90 ശതമാനമാണ് ഇടിവുണ്ടായത്. കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകര്‍ക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ കാരണം.

Related Articles

© 2025 Financial Views. All Rights Reserved