ഉയരുന്ന സ്വർണ വില; ഗ്രാമിന് 4200 രൂപ

April 15, 2020 |
|
News

                  ഉയരുന്ന സ്വർണ വില; ഗ്രാമിന് 4200 രൂപ

ഇന്ത്യയിലെ ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 46,600 രൂപ കടന്ന് ഇന്ന് പുതിയ ഉയരങ്ങളിലെത്തി. എം‌സി‌എക്‌സിൽ, ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 0.75 ശതമാനം ഉയർന്ന് 10 ഗ്രാമിന് 46,640 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 2 ശതമാനം ഉയർന്ന് 46,255 രൂപയിലെത്തിയിരുന്നു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഇന്നലെ വിപണികൾ അടച്ചിരുന്നതിനാൽ ഇന്നലെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എം‌സി‌എക്‌സിലെ സിൽവർ ഫ്യൂച്ചർ വില ഇന്ന് 1.3 ശതമാനം ഉയർന്ന് കിലോയ്ക്ക് 44,350 രൂപയിലെത്തി.

കേരളത്തിലെ വില

സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ സ്വർണ വില തന്നെയാണ് ഇന്നും. പവന് 33600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4200 രൂപയാണ് നിരക്ക്. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.

ആഗോള വിപണി

ആഗോള വിപണിയിൽ, കഴിഞ്ഞ സെഷനിൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി സ്വർണ്ണ വില. കഴിഞ്ഞ സെഷനിൽ 1,750 ഡോളറിനടുത്തെത്തിയ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,727.59 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതം മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയം സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ് വില കുത്തനെ ഉയരാൻ കാരണം.

മറ്റ് ലോഹങ്ങളുടെ വില

വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 1.1 ശതമാനം ഇടിഞ്ഞ് 15.64 ഡോളറിലെത്തി. പ്ലാറ്റിനം 1.1 ശതമാനം ഉയർന്ന് 78 ഔൺസിന് 783.25 ഡോളറിലെത്തി. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം കുത്തനെ ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റ് ചൊവ്വാഴ്ച 0.8 ശതമാനം ഉയർന്ന് 1,017.59 ടണ്ണായി.

Related Articles

© 2025 Financial Views. All Rights Reserved