സ്വര്‍ണ വിലയില്‍ ഭീമമായ വര്‍ധന; കൊറോണ വൈറസിന്റെ ആഘാതം സ്വര്‍ണ വില ഉയരാനിടയാക്കി

February 22, 2020 |
|
News

                  സ്വര്‍ണ വിലയില്‍ ഭീമമായ വര്‍ധന; കൊറോണ വൈറസിന്റെ ആഘാതം സ്വര്‍ണ വില ഉയരാനിടയാക്കി

തിരുവനന്തപുരം: ആഗോള തലത്തില്‍ ഇപ്പോള്‍  രൂപപ്പെട്ട പ്രതിസന്ധി മൂലം സ്വര്‍ണ വിലയില്‍ വര്‍ധനവ്. മാത്രമല്ല സ്വര്‍ണ വില വര്‍ധിച്ചത് സ്വര്‍ണ നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിച്ചേക്കും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക വ്യാപാര മേഖലയിലെ സ്ഥിതിഗതികള്‍ വശളായതാണ്   തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരാന്‍ ഇടയാക്കിയത്.  സ്വര്‍ണം പവന് ശനിയാഴ്ച 200 രൂപവര്‍ധിച്ച് 31,480 രൂപയായി ഉയര്‍ന്നു. 3935 രൂപയാണ് ഗ്രാമിന്.വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധനവ് രേഖപ്പെടുത്തിയത്.  

ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കി. മാത്രമല്ല ഫോറിന്‍ കറന്‍സി എക്‌സ്‌ചെയ്ഞ്ചില്‍ യുഎസ് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യവും ശക്തമായി.  രാജ്യാന്തര വിപണിയില്‍ ഏഴു വര്‍ഷത്തെ ഉയരത്തിലാണ് സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറായി.

വില വന്‍തോതില്‍ ഉയര്‍ന്നതോടെ ജൂവലറികളില്‍ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 36,000-ത്തോളം രൂപ നല്‍കേണ്ടി വരും. ഈ വര്‍ഷം ജനുവരി ആറിനാണ് പവന്‍ 30,000 എന്ന മാന്ത്രിക സംഖ്യ കടന്ന് 30,200 രൂപയിലെത്തിയത്. ഇ മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ വ്യാപാരികള്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക.  

Related Articles

© 2025 Financial Views. All Rights Reserved